Sunday, November 9, 2014

കൂണ്‍ ഫ്രൈ




കൂണ്‍ - അര കിലോ
ചുവന്നുള്ളി - 3
വെളുത്തുള്ളി - 3
മുളകുപൊടി - അര സ്പൂണ്‍
ഇഞ്ചി -1 കഷ്ണം
മഞ്ഞള്പൊിടി - അര സ്പൂണ്‍
ഗരം മസാല -അര സ്പൂണ്‍
തക്കാളി - 1
കുരുമുളകുപൊടി - 1 സ്പൂണ്‍
പച്ചമുളക് -3 എണ്ണം

1.ചുമന്നുള്ളി , വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റ് മഞ്ഞള്പൊ്ടി, മുളകുപൊടി, കുരുമുളകുപൊടി, എന്നിവയുമായി യോജിപ്പിച്ച് കൂണ്‍ കഷണങ്ങളില്‍ പുരട്ടി 10 മിനിറ്റ് വയ്ക്കുക.

2.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകുപൊട്ടിച്ച ശേഷം അരച്ച് പുരട്ടി വച്ചിരിക്കുന്ന കൂണ്‍ അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ഇരുവശവും നന്നായി തിരിച്ചു മറിച്ചും ഇടുക. പിന്നീട് അടപ്പുപാത്രം കൊണ്ടു മൂടി 5 മിനിറ്റ് വേവിക്കുക.

3.5 മിനിറ്റിന് ശേഷം തക്കാളിയും ഉപ്പും ചേര്ത്ത്ട വീണ്ടും അടച്ചു വേവിക്കുക. പിന്നീട് അടപ്പ് മാറ്റി ഇളക്കിക്കൊണ്ടിരിക്കുക.

4.വെള്ളം പൂര്ണ്ണടമായി വലിഞ്ഞു കഴിയുമ്പോള്‍ ഗരംമസാലയും കറിവേപ്പിലയും ചേര്ക്കു ക. വെള്ളം പൂര്ണ്മായും വറ്റിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം.
 


കൂണ്‍ കട്ട്‌ലെറ്റ്‌




കൂണ്‍ - 250 gm ഉള്ളി - 1 ഇഞ്ചി - ഒരു കഷണം വെളുത്തുള്ളി - 3 അല്ലി പച്ച മുളക് - 2 ഗരം മസാല - 1tsp മുളക് പൊടി - 1/2 tsp ഉരുള കിഴങ്ങ് - 1 മുട്ട - 1
1. 3 കപ്പ്‌ വെള്ളം തിളപിച്ചു കൂണ്‍ 2 മിനിറ്റ് വേവിക്കുക. വെള്ളം കളഞ്ഞ ശേഷം കൂണ്‍ തുടച്ചു എടുക്കുക. ചെറുതായി അരിഞ്ഞു അല്ലെങ്കിൽ മിക്സിയിൽ അടിച്ചു എടുക്കുക. 2, പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ചതച്ച ഇഞ്ചിയും, വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ചേർക്കുക . } 3.കൂണ്‍ ചേർത്ത് വെള്ളം വറ്റുന്ന വരെ വഴറ്റുക. ഗരം മസാല ,ഉപ്പു ,കറി വേപ്പില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി തണുക്കാൻ മാറ്റി വെയ്ക്കുക. 4. കിഴങ്ങ് ഉടച്ചു ചേർത്ത് നന്നായി യോജിപ്പികുക. ചെറിയ ഉരുളകളായി ഉരുട്ടി കൈ കൊണ്ട് അമര്ത്തി ഷേപ്പ് ചെയ്യുക 5.ഒരു മുട്ട നല്ല പോലെ അടിച്ചതിൽ മുക്കി റൊട്ടി പൊടിയിൽ ഉരുട്ടി തിളച്ച എണ്ണയിൽ വറുത്തു എടുക്കുക .